Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sapthami Gowda

മാ​ന്യ​ത​യു​ടെ ലം​ഘ​നം, അ​നാ​വ​ശ്യ സൂം ​ചെ​യ്യ​ൽ വേ​ണ്ട; യു​ട്യൂ​ബേ​ഴ്സി​നെ​തി​രെ സ​പ്ത​മി ഗൗ​ഡ

കാ​ന്താ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് സ​പ്ത​മി ഗൗ​ഡ. ഇ​പ്പോ​ള്‍ താ​രം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പാ​ണു ശ്ര​ദ്ധ നേ​ടു​ന്ന​ത്. പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ന​ടി​മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ്യ​ത്യ​സ്ത ആം​ഗി​ളു​ക​ളി​ല്‍​നി​ന്നു പ​ക​ര്‍​ത്തി മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ​യാ​ണ് സ​പ്ത​മി​യു​ടെ കു​റി​പ്പ്.

സി​നി​മാ​മേ​ഖ​ല​യി​ലെ സ്ത്രീ ​എ​ന്ന നി​ല​യ്ക്ക് തു​ട​ര്‍​ച്ച​യാ​യി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു വി​ഷ​യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​ണ് എ​ന്നു​പ​റ​ഞ്ഞാ​ണ് കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ന​ടി​മാ​രു​ടെ വി​വി​ധ ആം​ഗി​ളു​ക​ളി​ല്‍ നി​ന്നു​പ​ക​ര്‍​ത്തു​ന്ന ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും തൊ​ഴി​ലി​നേ​ക്കാ​ള്‍ ത​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ത്ത് അ​നാ​വ​ശ്യ​മാ​യി സൂം ​ചെ​യ്തും പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്.

ചി​ല വ്യ​ക്തി​ക​ളി​ല്‍ നി​ന്നു​ള​ള ഈ ​പെ​രു​മാ​റ്റം സ്വീ​കാ​ര്യ​മ​ല്ലാ​ത്ത​തും മ​ര്യാ​ദ​യി​ല്ലാ​ത്ത​തു​മാ​ണ്. സി​നി​മ​യ്ക്കും ജോ​ലി​ക്കും​വേ​ണ്ടി​യാ​ണ് ഇ​വി​ടെ നി​ല​കൊ​ള​ളു​ന്ന​ത്. അ​നു​ചി​ത​മാ​യ ആം​ഗി​ളു​ക​ളെ​യും അ​നാ​വ​ശ്യ​മാ​യ സൂം ​ചെ​യ്യ​ലു​ക​ളെ​യും അ​പ​ല​പി​ക്കു​ന്നു.

മാ​ന്യ​ത​യു​ടെ വ്യ​ക്ത​മാ​യ അ​ത്ത​രം ലം​ഘ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക​യോ സാ​ധാ​ര​ണ​വ​ല്‍​ക്ക​രി​ക്കു​ക​യോ ചെ​യ്യി​ല്ല. പ​രി​പാ​ടി​ക​ള്‍ പ​ക​ര്‍​ത്തു​ന്ന​വ​ര്‍ പ്രൊ​ഫ​ഷ​ണ​ലി​സ​വും അ​ടി​സ്ഥാ​ന മ​ര്യാ​ദ​യും പാ​ലി​ക്കു​മെ​ന്ന് ഞ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ച്ചു-​സ​പ്ത​മി കു​റി​ച്ചു. അ​ഭി​നേ​താ​ക്ക​ള്‍ വ​സ്തു​ക്ക​ള​ല്ല എ​ന്ന ഹാ​ഷ്‌ ടാ​ഗോ​ടെ​യാ​ണ് സ​പ്ത​മി കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

Latest News

Corehub Up